Newsperseconds.com

എറണാകുളം -ബംഗളൂരു വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അവസാനിപ്പിച്ചു; ഓണക്കാലത്ത് യാത്രക്കാര്‍ ദുരിതത്തില്‍

Untitled 1

എറണാകുളം -ബംഗളൂരു വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അവസാനിപ്പിച്ചതോടെ ഓണക്കാലത്ത് യാത്രക്കാര്‍ ദുരിതത്തില്‍. വന്ദേഭാരത് നിര്‍ത്തുകയും മറ്റു ട്രെയിനുകളില്‍ സീറ്റ് ലഭിക്കാതാവുകയും ചെയ്തതോടെ യാത്രക്കാര്‍ കൂട്ടത്തോടെ വന്‍തുക നല്‍കി സ്വകാര്യബസ് സര്‍വീസിനെ ആശ്രയിക്കുകയാണ്. സര്‍വീസ് നിര്‍ത്തിവച്ച വന്ദേഭാരത് ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായിരുന്നു. സര്‍വീസ് നടത്താത്തതില്‍ പ്രതിഷേധം വ്യാപകമായതോടെ വ്യാഴാഴ്ച അവിടെനിന്ന് കൊച്ചുവേളിയിലേക്ക് മാറ്റി.

യാത്രക്കാരുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണ് ജൂലൈ 25 മുതല്‍ എറണാകുളം ബംഗളൂരു വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. എട്ടുകോച്ചുള്ള ട്രെയിന്‍ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ 12.30ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി പത്തിന് ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തുമായിരുന്നു. തിരിച്ച് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30ന് പുറപ്പെട്ട് പകല്‍ 2.20ന് എറണാകുളത്തും എത്തും. ചെയര്‍ കാറിന് 1465 രൂപയും എക്സിക്യൂട്ടീവ് ചെയറിന് 2945 രൂപയുമായിരുന്നു നിരക്ക്. 105 ശതമാനം ബുക്കിങ്ങുണ്ടായിരുന്ന വന്ദേഭാരതിന് തൃശൂര്‍, പാലക്കാട്, പോടന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരുന്നു. എറണാകുളം- ബംഗളൂരു സര്‍വീസ് ആരംഭിച്ച സമയത്താണ് മംഗളൂരു- ഗോവ റൂട്ടിലും സര്‍വീസ് തുടങ്ങിയത്. അവിടെ കേവലം 31 ശതമാനമായിരുന്നു ബുക്കിങ്.

Share this Article

Leave a Comment