കൊച്ചി: ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബിന്റെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. തന്റെ ഈ അവസ്ഥയ്ക്ക് കാരണം സിസ്‌ററവും എസ്. എഫ്. ഐ യുമാണെന്നാണ് അലന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. തന്നെ തീവ്രവാദി ആക്കാന്‍ സിസ്റ്റം ശ്രമിക്കുന്നുവെന്നും തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണെന്നും അതില്‍ പരയുന്നുണ്ട്.
യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഇന്ന് ഉച്ചക്കാണ് കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍ അലന്‍.