Newsperseconds.com

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത

Untitled 1

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസങ്ങളില്‍ വ്യാപകമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

വടക്ക് കിഴക്കന്‍ അറബിക്കടലിനും പാകിസ്ഥാന്‍ തീരത്തിനും മുകളിലായി രൂപംകൊണ്ട ‘അസ്‌ന’ ചുഴലിക്കാറ്റ് ഞായറാഴ്ച രാവിലെവരെ ചുഴലിക്കാറ്റായി തുടരും. തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് ശക്തികുറയാനാണ് സാധ്യത.

Share this Article

Leave a Comment