ഇടുക്കി: ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലന്‍ കൊമ്പന്‍ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പന്‍മാര്‍ തമ്മില്‍ കൊമ്പുക്കോര്‍ത്തത്. സംഭവത്തില്‍ മുറിവാലന്‍ക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാല്‍ വിലക്കില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള കാട്ടില്‍ മുറിവാലന്‍ കൊമ്പനെ ഇന്നലെ അവശനിലയില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ അനുരാജിന്റെ നേതൃത്വത്തില്‍ കൊമ്പനെ പരിശോധിച്ചു. മുറിവാലന്‍ക്കൊമ്പന്റെ മുറിവുകള്‍ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രിയോടെ ആന കിടപ്പിലായിരുന്നു. പിന്നാലെയാണ് ചെരിഞ്ഞത്.