Newsperseconds.com

ഗ്രാറ്റുവിറ്റി തുകയ്ക്കായി വര്‍ഷങ്ങളുടെ കാത്തിരിപ്പ്; കശുവണ്ടി സ്ത്രീ തൊഴിലാളികള്‍ കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രന് നിവേദനം നല്‍കി

Untitled 1

നാവായിക്കുളം ഗ്രാമപഞ്ചായത്തില്‍ ഇടമണ്‍നില കശുവണ്ടി ഫാക്ടറിയില്‍ നിന്ന് പെന്‍ഷന്‍ ആയ സ്ത്രീ തൊഴിലാളികള്‍ അര്‍ഹതപെട്ട ആനുകൂല്യത്തിന് വേണ്ടി നാവായിക്കുളം പഞ്ചായത്ത് മെമ്പര്‍മാര്‍ കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രന് നിവേദനം നല്‍കി. പൈവേലിക്കോണം ബിജു, അരുണ്‍ കുമാര്‍ എന്നിവരാണ് നിവേദനം നല്‍കിയത്. കൊല്ലം എംപി യുടെ പിതാവ് സ്ഥാപിച്ച ഇടമണ്‍ നില കാഷ്യൂ ഫാക്ടറിയില്‍
ഏകദേശം 50 വര്‍ഷത്തോളം ഈ ഫാക്ടറിയില്‍ ജോലി ചെയ്ത് പെന്‍ഷന്‍ ആയശേഷം പലതരത്തിലുള്ള അസുഖ ബാധിതരായി നിത്യ ചെലവിനും മരുന്നിനും പോലും ബുദ്ധിമുട്ടുന്ന കശുവണ്ടി തൊഴിലാളികള്‍ പെന്‍ഷന്‍ പറ്റി വര്‍ഷങ്ങള്‍ ആയിട്ടും ഗ്രാറ്റുവിറ്റി തുകയ്ക്കായി കാത്തിരിക്കുകയാണ്.

ഗ്രാറ്റുവിറ്റി നിയമം അനുസരിച്ച് ഒരു തൊഴിലാളി ജോലിയില്‍ നിന്ന് പിരിഞ്ഞ് 30 ദിവസത്തിനകം ഗ്രാറ്റുവിറ്റി തുക നല്‍കണം എന്നാണ്. ഈ ഫാക്ടറിയിലെ പെന്‍ഷന്‍ പ്രായം 58 വയസ്സാണ്. എന്നാല്‍ ഇടമണ്‍നില കാഷ്യൂ ഫാക്ടറിയില്‍ നിന്ന് സ്ത്രീ തൊഴിലാളികള്‍ ജോലിയില്‍ നിന്ന് പിരിഞ്ഞിട്ട് 10 വര്‍ഷം ആയിട്ടും ഗ്രാറ്റുവിറ്റി തുക ലഭിക്കാതെ വന്നതോടെ എഴുപത്തി അഞ്ചോളം വരുന്ന സ്ത്രീ തൊഴിലാളികള്‍ അവര്‍ക്ക് അര്‍ഹതപെട്ട ആനുകൂല്യം വാങ്ങി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് വാര്‍ഡ് മെമ്പര്‍ മാരെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം നിരന്തര ശ്രമം നടത്തിയിട്ടും നടക്കാതെ വന്നതോടെയാണ് തൊഴിലാളികള്‍ മെമ്പര്‍മാരെ സമീപിച്ചത്.

തുടര്‍ന്നാണ് കൊല്ലം എം.പിയെ കണ്ട് പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ കശുവണ്ടി തൊഴിലാളികള്‍ നിവേദനം നല്‍കിയത്. തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം അടിയന്തിരമായി ലഭ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകും എന്നും ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പൈവേലിക്കോണം ബിജു, അരുണ്‍കുമാര്‍, കുമാര്‍ ജി എന്നിവര്‍ അറിയിച്ചു.

Share this Article

Leave a Comment