Newsperseconds.com

നെഹ്‌റു ട്രോഫി വള്ളംകളി; സെപ്തംബര്‍ 28ന് നടത്താന്‍ തീരുമാനമായി

Untitled 1

ആലപ്പുഴ: തര്‍ക്കങ്ങള്‍ക്കൊടുവില്‍ നെഹ്‌റു ട്രോഫി വള്ളംകളി ഓണത്തിന് ശേഷം നടത്താന്‍ തീരുമാനമായി. ഈ മാസം 28 ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കലക്ടര്‍ക്ക് നിവേദനം നല്‍കും. ഭൂരിപക്ഷ വള്ളംകളി ക്ലബ്ബുകളും 28 എന്ന തീയതി അംഗീകരിച്ചു. 24 -ാം തീയതിവരെ മറ്റു പ്രാദേശിക വള്ളംകളികളുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നെഹ്‌റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റി ഇന്ന് എക്‌സിക്യൂട്ടീവ് യോഗം ചേരാനും സാധ്യതയുണ്ട്. അതേസമയം വള്ളംകളി നടത്തിപ്പിനായി പ്രതിപക്ഷവും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ബുധനാഴ്ച മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് കുട്ടനാട് താലൂക്ക് ആസ്ഥാനത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

ബോട്ട് ക്ലബുകള്‍ നെഹ്‌റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരില്‍ സംഘാടകര്‍ക്കും ക്ലബുകള്‍ക്കും വലിയ ബാധ്യത ആണുള്ളത്. 80 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവാക്കിയെന്നും കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചുമാണ് ഈ തുക കണ്ടെത്തിയതെന്നും സംഘാടകര്‍ പറഞ്ഞിരുന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്.

Share this Article

Leave a Comment