Newsperseconds.com

പൊതുസമൂഹത്തിന്റെ ചുമരുകളില്ലാത്ത വിശാലതയിലേക്കു വേണുവിനെ കേരളം സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി

Untitled 1

സര്‍വ്വീസില്‍ നിന്ന് വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ ഉദ്യോഗസ്ഥ ജീവിതത്തിലെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി പിണറായിവിജയന്‍. സുദീര്‍ഘവും സ്തുത്യര്‍ഹവുമായ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥ ജീവിതത്തിനു എടുത്തു പറയേണ്ട നിരവധി നേട്ടങ്ങള്‍ സ്വന്തമായുണ്ട്. ഏറ്റെടുത്ത ഓരോ ഉത്തരവാദിത്തത്തിന്റെ വിജയത്തിലും ഡോ.വേണുവിന്റെ അര്‍പ്പണമനോഭാവവും നേതൃഗുണവും പ്രതിഫലിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തമുഖങ്ങളില്‍ പ്രവര്‍ത്തനങ്ങളെ മികച്ച രീതിയില്‍ ഏകോപിപ്പിക്കാനും ദുരന്തബാധിത പ്രദേശങ്ങളെ പുനരധിവാസ സജ്ജമാക്കി മാറ്റിയെടുക്കുന്ന റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് കാര്യക്ഷമമായി നിര്‍വ്വഹിക്കാനും അദ്ദേഹത്തിനു സാധിച്ചു. ടൂറിസം സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ച ഘട്ടത്തില്‍ വിനോദസഞ്ചാര ലോകഭൂപടത്തില്‍ കേരളത്തിന്റെ തിളക്കമേറ്റാന്‍ കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിലെ തന്ത്രപ്രധാനമായ പല പദവികളും ഡോ. വേണു വഹിച്ചിട്ടുണ്ട്.

മികച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു കലാകാരന്‍ എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം. ഈ പശ്ചാത്തലം താന്‍ വഹിച്ച ഭരണപരമായ പല ചുമതലകളിലും സര്‍ഗാത്മകമായ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിന് സഹായകമായി. പൊതുസമൂഹത്തിന്റെ ചുമരുകളില്ലാത്ത വിശാലതയിലേക്കു ശ്രീ. വേണുവിനെ കേരളം സ്വാഗതം ചെയ്യുകയാണ്. ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment