ഇരുപത്തിനാലാമത് ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന കേര കര്‍ഷകനായ പള്ളിപ്പാട് വഴുതാനത്ത് കക്കാട്ട് വീട്ടില്‍ ഗോപാലകൃഷ്ണ പിള്ളയെ ഡി. സി. സി ജനറല്‍ സെക്രട്ടറി അഡ്വ. വി ഷുക്കൂറിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് പള്ളിപ്പാട് മണ്ഡലം പ്രസിഡന്‍് ഷാജു പൊടിയന്‍, ദേശിയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം പ്രസിഡന്റ് മോഹനന്‍ മീനത്തേതില്‍ വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പ്രഭാകരന്‍ കെ , നാളികേര ഉത്പാദക സഹകരണ സംഘം ഭാരവാഹികളായ കെ.എം രാജു ജേക്കബ് ഫിലിപ്പ് മ്യൂണ്‍ലൈറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
പച്ചസ്വര്‍ണ്ണം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നാളികേരം കേരളത്തിന്റെ സമ്പദ് മേഖലയിലും തൊഴില്‍ മേഖലയിയും വലിയ സ്വാധീനം ചെലുത്തിയിരുന്നു ഒരു നാണ്യവിളയാണ് കേരവൃക്ഷത്തേ നല്ല രീതിയില്‍ പരിപാലിക്കുകയും നാളികേര ഉത്പാദനം കൂട്ടുകയും ചെയ്യണ്ടേത് നാടിന്റെ പുരോഗതിക്കും സംസ്‌കാരത്തേയും പൈതൃകത്തേയും സംരക്ഷിക്കുന്നതിനും കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉപകാരപ്രദമായിരിക്കുന്നതുമാണ്.