Newsperseconds.com

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Untitled 1

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നത്. ദുബായില്‍ വെച്ച് പീഡിപ്പിച്ചതായാണ് കേസ്. മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് റിപ്പോര്‍ട്ട്.

ഊന്നുകല്‍ സ്വദേശിയാണ് പരാതി നല്‍കിയത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഊന്നുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. . വിഷയത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

 

 

Share this Article

Leave a Comment