Newsperseconds.com

‘തന്റെ പിന്നില്‍ ദൈവം മാത്രം’; എംഎല്‍എയുടെ വാക്കുകളില്‍ വിശ്വസിക്കാതെ സിപിഎം; പിവി അന്‍വറിനെ മുഖ്യമന്ത്രിയും പാര്‍ട്ടിയും കൈവിട്ടതായി സൂചന

Untitled 1

മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പത്തി മടക്കിയ പിവി അന്‍വര്‍ എംഎല്‍എയെ വിശ്വസിക്കാതെ സിപിഎം. തന്റെ പിന്നില്‍ ദൈവം മാത്രമെന്ന പി വി അന്‍വറിന്റെ വാക്കുകളില്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ലെന്നത് വ്യക്തമാണ്. പാര്‍ട്ടി തനിക്കൊപ്പം ഇല്ലാ എന്ന സൂചന അന്‍വറിന് കിട്ടി കഴിഞ്ഞു. അന്‍വറിന്റെ തുടര്‍നീക്കങ്ങളെ പാര്‍ട്ടി സൂക്ഷമമായി ഉറ്റുനോക്കുകയാണ്. സമ്മേളനങ്ങള്‍ തുടങ്ങിയ സിപിഎമ്മില്‍ പുതിയ ചേരികള്‍ രൂപപ്പെടുന്നതിന് വഴിയൊരുക്കുകയാണോ ഇടതുസ്വതന്ത്രനായ അന്‍വറിന്റെ വിമര്‍ശനങ്ങളെന്നും സംശയമുണ്ട്. മുന്‍വിധി വേണ്ടെന്നാണ് അന്‍വറിനോട് മുഖ്യമന്ത്രി ഉപദേശിച്ചിരിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന പാര്‍ട്ടിനേതാക്കളുടെ പിന്‍ബലമില്ലാതെ അന്‍വര്‍ ഇങ്ങനെയൊന്നും പറയില്ലെന്ന് സി.പി.എം. വൃത്തങ്ങള്‍ പോലും ചൂണ്ടിക്കാണിക്കുന്നുണ്ട്.

തന്റെ പിന്നില്‍ ദൈവം മാത്രമെന്ന് അന്‍വര്‍ നെഞ്ചില്‍ കൈവച്ച് പറഞ്ഞത് സിപിഎം നേതൃത്വം പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. പാര്‍ട്ടിയും സര്‍ക്കാറും അന്‍വറിനെ ഒരു പോലെ തള്ളിക്കളഞ്ഞിരിക്കുകയാണ്. അന്‍വറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചതായിട്ടും സൂചനകളുണ്ട്. കേരളത്തിന്റെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെകുറിച്ചുള്ള ഭരണപക്ഷ എംഎല്‍എയുടെ ആരോപണങ്ങള്‍ ഇപ്പോള്‍ മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കും ക്ഷീണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ്. സിപിഎമ്മിന്റെ നട്ടെല്ല് തന്നെ തകര്‍ക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകളാണ് അന്‍വര്‍ നടത്തിയിരിക്കുന്നത്. ദൈവത്തെ മാത്രം കൂട്ടുപിടിച്ച് ബുദ്ധിമാനായ അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ക്രമസമാധാനചുമതലയുള്ള എഡിജിപി ക്കെതിരെയും അങ്കത്തിനിറങ്ങിയാല്‍ വരാന്‍ പോകുന്നത് സിപിഎമ്മിലെ ചേരിതിരിവ് ആയിരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

Share this Article

Leave a Comment