Newsperseconds.com

പൊതുജനത്തിന് ഇരുട്ടടി; സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈക്കോ; ഓണച്ചന്തകളുടെ ഉദ്ഘാടനം ഇന്ന്

Untitled 1

തിരുവനന്തപുരം: സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈക്കോ. പഞ്ചസാര, തുവരപരിപ്പ്, അരിക്ക് എന്നിവയുടെ വിലയാണ് കൂട്ടിയത്. ഓണച്ചന്തകളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിയോടെ മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെയാണ് വില വര്‍ധനവ്. പഞ്ചസാരയ്ക്ക് ആറ് രൂപ കൂടി 27 രൂപയില്‍ നിന്ന് 33 രൂപ ആയി. മട്ട/കുറുവ അരിക്ക് മൂന്ന് രൂപ കൂടി 30 രൂപയില്‍ നിന്ന് 33 രൂപയായി,. തുവരപരിപ്പിന് നാല് രൂപ കൂടി 111 രൂപയില്‍ നിന്ന് 115 രൂപയായി.

എന്നാല്‍ 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, മറ്റ് എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, പഴം ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. ഇതിനു പുറമെ പ്രമുഖ ബ്രാന്റുകളുടെ 200ല്‍ അധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ വിലക്കുറവുണ്ട്. 255 രൂപയുടെ 6 ശബരി ഉല്‍പ്പന്നങ്ങള്‍ 189 രൂപയ്ക്ക് നല്‍കുന്ന ശബരി സിഗ്‌നേച്ചര്‍ കിറ്റ് ഈ ഓണത്തിന് വിപണിയില്‍ ലഭിക്കും.

Share this Article

Leave a Comment