Newsperseconds.com

എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം; അന്‍വറിന്റെ ആവശ്യം തള്ളി മന്ത്രി വി ശിവന്‍കുട്ടി

Untitled 1

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍, അദ്ദേഹത്തെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്ന ആവശ്യം തള്ളി മന്ത്രി വി ശിവന്‍കുട്ടി. എഡിജിപി അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നത് പി വി അന്‍വറിന്റെ മാത്രം ആവശ്യമാണ്. സര്‍ക്കാരിന് അങ്ങനെ അഭിപ്രായമില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ സര്‍ക്കാര്‍ നിയമപരമായ നടപടിയെടുത്തു. ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങളൊക്കെ കേരളത്തില്‍ ആരെങ്കിലും വിശ്വസിക്കുമോയെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ നിയമാനുസരണം കൈകാര്യം ചെയ്യുന്നു. അന്‍വര്‍ വെളിപ്പെടുത്തിയ കാര്യങ്ങളും നിയമാനുസരണം കൈകാര്യം ചെയ്യുകയാണ്. അന്‍വര്‍ പറഞ്ഞ കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. മാധ്യമങ്ങള്‍ ഇതില്‍ വിഷമിക്കേണ്ട കാര്യമില്ല.

Share this Article

Leave a Comment