വയനാട് ദുരന്തപശ്ചാത്തലത്തില്‍ മാറ്റിവച്ച 70–ാമത് നെഹ്റുട്രോഫി ജലമേള 28ന് പുന്നമടയില്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവരാണ് തീരുമാനം അറിയിച്ചത്.
സര്‍ക്കാര്‍ സഹായം ഇത്തവണയും തുടരും. ആഘോഷ പരിപാടികള്‍ ഒഴിവാക്കും. 19 ചുണ്ടന്‍വള്ളമടക്കം 73 കളിവള്ളമാണ് പോരാട്ടത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നത്. ആഗസ്ത് 10 നാണ് ജലമേള നടത്താനിരുന്നത്.