കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിള്‍ ശേഖരണത്തില്‍ ഒന്‍പത് പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സ എ വിഭാഗത്തില്‍പ്പെട്ട പനിയാണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയ എല്ലാ കുട്ടികള്‍ക്കും ഹോസ്റ്റലില്‍ തന്നെ പ്രത്യേക താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ആവശ്യമായ ബോധവല്‍കരണം നല്‍കുകയും ചെയ്തു.
സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ ഒരു കുട്ടിക്ക് കൂടി എച്ച്1എന്‍1 ഉണ്ട് എന്ന് തിരിച്ചറിഞ്ഞിരുന്നു. പനി ബാധിച്ച് ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ചികിത്സ ഉറപ്പാക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ ഏ വി രാംദാസ് അറിയിച്ചു.