സദ്യയില്‍ പ്രധാനപ്പെട്ട ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കുന്ന വിഭവമാണ് ഓലന്‍. ഇതിലെ പ്രധാനപ്പെട്ട പച്ചക്കറിയാണ് കുമ്പളങ്ങ അഥവാ ഇളവന്‍. സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്. രണ്ടിന്റെയും രുചി അല്പം വ്യത്യസ്തമാണ്.
പാകം ചെയ്യുന്ന വിധം
ഇളവന്‍ (കുമ്പളങ്ങ) – 250 ഗ്രാം
വന്‍പയര്‍ – 100 ഗ്രാം
പയര്‍ – 100 ഗ്രാം
പച്ചമുളക് – 5 എണ്ണം
മത്തന്‍ – 100 ഗ്രാം
തേങ്ങാപാല്‍ (ഒന്നാം പാല്) – 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
ആദ്യം വന്‍പയര്‍ വേവിച്ചു മാറ്റിവെക്കണം. ഇളവന്‍, പയര്‍, മത്തന്‍, പച്ചമുളക് എന്നിവ ഇടത്തരം വലിപ്പത്തില്‍ മുറിച്ച് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. പകുതി വെന്തുവരുമ്പോള്‍ വേവിച്ചു മാറ്റി വെച്ച വന്‍പയറും ചേര്‍ക്കണം. വെള്ളം വറ്റി കട്ടിപരുവമാകുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി പാകമായല്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി തീയില്‍ നിന്നും മാറ്റാം. തേങ്ങാപ്പാല്‍ ഒഴിച്ചതിനു ശേഷം തിളക്കരുത്.