Newsperseconds.com

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

Untitled 1 Recovered

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം ഒഡിഷയിലെ പുരിക്ക് സമീപം കരയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഒഡിഷക്കു മുകളിലൂടെ നീങ്ങി തീവ്രന്യൂനമര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഛത്തിസ്ഗഡ് മേഖയിലേക്ക് നീങ്ങാന്‍ സാധ്യത. കേരള തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യൂനമര്‍ദ്ദപാത്തി ദുര്‍ബലമായി. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്.

 

Share this Article

Leave a Comment