പാലക്കാട്: അമ്പലപ്പാറയില്‍ റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ചുനങ്ങാട് മലപ്പുറത്ത് നിന്നാണ് ചെടി പൊലീസ് കണ്ടെത്തിയത്. ചുനങ്ങാട് മലപ്പുറം സ്‌കൂളിന് സമീപത്തെ വളവില്‍ കുറ്റി ചെടികള്‍ക്കിടയില്‍ വളരുന്ന നിലയിലായിരുന്നു കഞ്ചാവ് ചെടി.
ഒറ്റപ്പാലം പൊലിസ് അമ്പലപ്പാറ ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് ചെടി ശ്രദ്ധയില്‍പ്പെട്ടത്. പ്രദേശത്തെ ഇരു ചക്രവാഹന റിപ്പയര്‍ ഷോപ്പിന് മുന്‍പില്‍ നാട്ടുകാര്‍ കൂടി നില്‍ക്കുന്നത് കണ്ടു അന്വേഷിക്കുകയായിരുന്നു.