Newsperseconds.com

അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എഡിജിപി എം ആര്‍ അജിത് കുമാര്‍

Untitled 1

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി നേരത്തെ അനുവദിച്ചിരുന്ന അവധി പിന്‍വലിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ അപേക്ഷ നല്‍കി. ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി. കുടുംബത്തോടൊപ്പമുള്ള ആവശ്യത്തിന് വേണ്ടിയായിരുന്നു അവധി. എന്നാല്‍ അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടി എം ആര്‍ അജിത് കുമാര്‍ ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കി.

മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്തുണ്ടായ കൂട്ട നടപടിക്കു പിന്നാലെയാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധി അപേക്ഷ പിന്‍വലിച്ചത്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും, എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയതും ഏറെ വിവാദമായിരുന്നു. എഡിജിപി അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നായിരുന്നു അന്‍വര്‍ ആരോപിച്ചത്.

Share this Article

Leave a Comment