Newsperseconds.com

‘പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഉള്‍വിഭാഗമുണ്ട്, കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവരാണ്’; തുറന്നടിച്ച് സാന്ദ്ര തോമസ്

Untitled 1

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ആഞ്ഞടിച്ച് നിര്‍മാതാവും ചലച്ചിത്ര താരവുമായ സാന്ദ്രാ തോമസ്. പ്രൊഡ്യൂസേഴ്‌സ് അസേസിയേഷനില്‍ ഉള്‍വിഭാഗമുണ്ടെന്നും അവരാണ് അസോസിയേഷന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സാന്ദ്രാ തോമസ് പറഞ്ഞു. സംഘടനയിലെ സ്ത്രീകളെ പൂര്‍ണമായും അവഗണിക്കുന്നു. ഇതെല്ലാം ഒരു പവര്‍ഗ്രൂപ്പിന്റെ ഭാഗമാണ്. സ്ത്രീകള്‍ സംഘടനയില്‍ ഇല്ലാത്തതുപോലെയാണ് പെരുമാറ്റമെന്നും സാന്ദ്ര വ്യക്തമാക്കി.

സംഘടനയ്ക്ക് ഉള്ളില്‍ നിന്നും ഇത്തരം പ്രവണതകള്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു. നേതൃത്വത്തിന്രെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. സംഘടനയില്‍ തിരുത്ത് ഉണ്ടാകണം. വനിത നിര്‍മാതാക്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പറയാന്‍ ഒരു ഇടമില്ല. അങ്ങനെ ഒരു സാധ്യത ഉണ്ടാകണമെന്നും സാന്ദ്ര തോമസ് തുറന്നടിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ പ്രതികരിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്ത് തയാറാക്കിയത് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍പോലും അറിഞ്ഞിരുന്നില്ലെന്ന് സാന്ദ്ര തോമസ് കുറ്റപ്പെടുത്തി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൊളിച്ച് പണിയണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീലു കുര്യനും സംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു.

Share this Article

Leave a Comment