തിരുവനന്തപുരം: സംസ്ഥാനത്ത് ബോണസില്‍ പുത്തന്‍ റെക്കോര്‍ഡിട്ട് ബെവ്‌കോ ജീവനക്കാര്‍. 95,000 രൂപവരെയാണ് ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ബോണസായി ലഭിക്കുക. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണ് ഇത്.
കഴിഞ്ഞ തവണ 90,000 രൂപയായിരുന്നു ബെവ്‌കോ ജീവനക്കാര്‍ക്ക് ബോണസായി നല്‍കിയിരുന്നത്. ഇത്തവണ ഒരു ലക്ഷം രൂപ ബോണസായി നല്‍കണം എന്നായിരുന്നു ശുപാര്‍ശ. എക്‌സൈസ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്.
സര്‍ക്കാരിന്റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്റീവ്, എക്‌സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. ഔട്ട്ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്‌കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണു ബോണസ്.