Newsperseconds.com

പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 65 കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

Untitled 1

കോഴിക്കോട്: പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. സ്‌കൂളിലെ 65 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ക്കും ഹൈസ്‌കൂള്‍ ഭാഗത്തിലെ കുട്ടികള്‍ക്കുമാണ് രോഗബാധ ഉണ്ടായത്.

സ്‌കൂളില്‍ ഇന്ന് ഉച്ച ഭക്ഷണം വിതരണം ചെയ്യില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ കൂള്‍ ബാറില്‍ നിന്നാകാം അസുഖ ബാധയെന്നാണ് സംശയം. സ്‌കൂളിലെ കൂളറിലും കിണറിലും രോഗാണു സാന്നിധ്യം ഇതുവരെ കണ്ടെത്താനായില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Share this Article

Leave a Comment