ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ഇനി മുതൽ പൊലീസ് വാഹനങ്ങൾക്കും പിഴ ഈടാക്കാൻ നിർദേശം ഡിജിപിയുടെ നിർദേശം. വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥനിൽ നിന്ന് പിഴ ഈടാക്കാനാണ് നിർദേശം. പൊലീസ് വാഹനങ്ങൾ നിയമം ലംഘിക്കുന്നത് പതിവായതോടെയാണ് പിഴ ഈടാക്കാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിവരങ്ങൾ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചു.
നിയമം നടപ്പിലാക്കുന്ന ഏജൻസിയെന്ന നിലയിൽ പൊലീസിന് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യതയുണ്ടെന്നും ഡിജിപിയുടെ നിർദേശത്തിൽ പറയുന്നു. ട്രാഫിക് നിയമം ലംഘിക്കുന്നവരാണ് പിഴ അടയ്ക്കേണ്ടത്. സർക്കാരിന്റെ പണം ഇതിനായി ചെലവാക്കാനാകില്ല. പിഴ അടച്ച ഉദ്യോഗസ്ഥരുടെ വിവരം സംസ്ഥാനതലത്തിൽ ശേഖരിച്ച് അറിയിക്കാനും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.