Newsperseconds.com

17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് 65 വര്‍ഷം കഠിനതടവ് ശിക്ഷ

Untitled 1

പത്തനംതിട്ട: പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് 65 വര്‍ഷം കഠിനതടവ് ശിക്ഷ. പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. സീതത്തോട് സ്വദേശി 22 വയസ്സുള്ള സോനു സുരേഷിനാണ് ശിക്ഷ വിധിച്ചത്. 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

തടവ് കൂടാതെ പ്രതി 2.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നിലധികം തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പ്രതി പെണ്‍കുട്ടിയേയും മാതാപിതാക്കളേയും വീട് കയറി ആക്രമിച്ചിരുന്നു.

 

 

Share this Article

Leave a Comment