Newsperseconds.com

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലെ വായ്പകള്‍ എഴുതിത്തള്ളും; കാര്‍ഷിക ഗ്രാമ വികസന ബാങ്ക്

Untitled 1

വയനാട്: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലെ വായ്പകള്‍ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശം. വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് എടുത്തിട്ടുള്ള വായ്പകളാവും എഴുതിത്തള്ളുക. നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി വായ്പയെടുത്ത കര്‍ഷകരുടെ പ്രമാണങ്ങളടക്കമുള്ള രേഖകള്‍ തിരികെ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ബാങ്കിന്റെ തീരുമാനത്തിന് സര്‍ക്കാര്‍ അനുമതി വേണം, ഒരു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

52 കുടുംബങ്ങള്‍ വൈത്തിരിയിലെ ശാഖയില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ട്. 52 പേരുടെ 64 വായ്പകളാണ് ഇതിനോടകം എഴുതി തള്ളുന്നത്. ഏകദേശം ഒരു കോടിയോളം രൂപയുടെ വായ്പകളാണ് ദുരന്തത്തിനിരയായവര്‍ തിരിച്ചടയ്ക്കാനുള്ളത്. 42 കാര്‍ഷിക വായ്പകളും ഇരുപത്തിയൊന്ന് റൂറല്‍ ഹൗസിങ് വായ്പകളും ഒരു കാര്‍ഷികേതര വായ്പയും എഴുതിത്തള്ളുന്നവയില്‍ ഉള്‍പ്പെടുന്നു.

Share this Article

Leave a Comment