പാലക്കാട്: പാലക്കാട് നടന്നത് സമീപകാലത്തെ ഏറ്റവും വലിയ ഹെറോയിന് വേട്ടയെന്ന് പോലീസ്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫിന്റെ സാന്നിധ്യത്തില്‍ ഒരു കോടിയുടെ ഹെറോയിനാണ് ഇന്ന് കണ്ടെത്തിയത്. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഇതിനു പിന്നില്‍ വലിയ മയക്കുമരുന്ന് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ദിബ്രുഗഡ് കന്യാകുമാരി എക്‌സ്പ്രസ്സിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഹെറോയിന്‍ കണ്ടെത്തിയത്. 140 ഗ്രാം തൂക്കമുള്ള ഹെറോയിന് രണ്ട് പാക്കറ്റുകളിലായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.