Newsperseconds.com

തിരുവോണ നാളില്‍ തൃക്കാക്കരയപ്പനെ കാണാനെത്തിയത് ആയിരക്കണക്കിന് ഭക്തര്‍; 2500 പേര്‍ പങ്കെടുക്കുന്ന ഓണസദ്യ

Untitled 1

കൊച്ചി: തിരുവോണ നാളില്‍ തൃക്കാക്കരയപ്പനെ കാണാനെത്തിയത് ആയിരക്കണക്കിന് ഭക്തര്‍. പുലര്‍ച്ചെ മുതല്‍ ആയിരങ്ങളാണ് ദര്‍ശനം നടത്താന്‍ എത്തിയത്. എട്ട് മണിയോടെയാണ് മഹാബലിയെ വരവേല്‍ക്കല്‍ ചടങ്ങ് നടന്നത്. ഇതിന് ശേഷം ശ്രീബലി. 10.30 ഓടെ പ്രസിദ്ധമായ തൃക്കാക്കര സദ്യയ്ക്ക് തുടക്കമാകും. ഏതാണ്ട് 25000 ആളുകള്‍ ഇത്തവണ തിരുവോണ സദ്യയില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. സദ്യയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. തൃക്കാക്കര ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ടു നിന്ന ഓണ മഹോത്സവം ഇതോടെ കൊടിയിറങ്ങും.

മഹാബലിയും വാമനനും ഒരുപോലെ ആരാധിക്കപ്പെടുന്ന അപൂര്‍വതയാണ് തൃക്കാക്കരയുടെ ഓണ മഹോത്സവം. ചിങ്ങ മാസത്തിലെ അത്തം നാളില്‍ കൊടിയേറി തിരുവോണത്തിന് ആറാട്ടോടെയാണ് തൃക്കാക്കരയിലെ തിരുവോണ ഉത്സവം തീരുക. കൊടിയേറിയാല്‍ പത്ത് ദിവസം ചടങ്ങുകളാണ്. പത്ത് അവതാരങ്ങളുടെ ദശാവതാര ചാര്‍ത്ത് ഓരോ ദിനവും ഉണ്ട്. അഞ്ചാം നാളിലെ വാമന ചാര്‍ത്തിന് വലിയ തിരക്കാണ്. പത്തു ദിവസവും പൂക്കളം തീര്‍ക്കും.

Share this Article

Leave a Comment