Newsperseconds.com

ഓണാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

Untitled 1 Recovered

ഓണാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മംഗലപുരം ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയ്ക്കാണ് അപകടമുണ്ടായത്. ശാസ്തവട്ടത്തെ ക്ലബിലെ ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തില്‍ മരിച്ച ഷൈജു ക്ലബിലെ ഓണാഘോഷം കാണാനെത്തിയതായിരുന്നു.

മൂന്ന് പേരായിരുന്നു ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് ദൂരേയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷന്‍ രാജിനും അപകടത്തില്‍ ഗുരുതര പരിക്കുണ്ട്.

Share this Article

Leave a Comment