കോഴിക്കോട്: എരഞ്ഞിപ്പാലം ബൈപാസ് ബിവറേജിന് സമീപം ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു. കോഴിക്കോട് മെട്രോ സ്‌റ്റോര്‍ ഉടമ സലീമിന്റെ മകന്‍ മലാപ്പറമ്പ് പാറമ്മല്‍ റോഡ് ‘സനാബില്‍’ കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള (19) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ കോഴിക്കോട് ബൈപ്പാസ് റോഡിന് സമീപം വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. മരണപ്പെട്ട റസല്‍ ഓണാവധിക്ക് വെള്ളിയാഴ്ച നാട്ടിലെത്തിയതായിരുന്നു. നാളെ തിരിച്ചു പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്. പിറകിലിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.