Newsperseconds.com

ആനൂര്‍ക്കാവില്‍ കാര്‍ കയറി യുവതി മരിച്ച സംഭവം; അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരേയും നരഹത്യാക്കുറ്റം ചുമത്തി

Capture

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറി യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരേയും നരഹത്യാക്കുറ്റം ചുമത്തി. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍(29) ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഡോക്ടറുമായ നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടി(27) എന്നിവര്‍ക്കെതിരെയാണ് മനപ്പൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തിയത്.

ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി സ്ത്രീ മരിച്ച സംഭവത്തില്‍ ഡോ. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്നായിരുന്നു പോലീസ് നേരത്തെ നല്‍കിയ സൂചന. എന്നാല്‍, നിയമവിദഗ്ധരുമായി ആലോചിച്ചശേഷമാണ് വനിതാ ഡോക്ടര്‍ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തിയത്. സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോട് ആവശ്യപ്പെട്ടത് വനിതാ ഡോക്ടറാണെന്ന് ദൃക്സാക്ഷികളും മൊഴി നല്‍കിയിരുന്നു.

തിരുവോണനാളില്‍ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ കാറിടിച്ച് വീഴ്ത്തിയ അജ്മല്‍, നിലത്ത് വീണു കിടിന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയായിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞുമോള്‍ (45) ഞായറാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.

Share this Article

Leave a Comment