Newsperseconds.com

‘ഓര്‍മ്മകളുടെ സുഗന്ധം’; ആര്‍പിഐ ദേശീയ ഉപാധ്യക്ഷ നുസ്‌റത്ത് ജഹാന്റെ ഉമ്മ നഫീസ.കെ പി രചിച്ച പുസ്തകം പുറത്തിറങ്ങി

Untitled 1

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ഉപാധ്യക്ഷ നുസ്‌റത്ത് ജഹാന്റെ ഉമ്മ നഫീസ.കെ പി രചിച്ച ‘ഓര്‍മ്മകളുടെ സുഗന്ധം’ എന്ന പുസ്തകം പുറത്തിറങ്ങി. തന്റെ ഉമ്മയിലും ഒരു എഴുത്തുകാരി ഉണ്ടെന്ന് തിരിച്ചറിഞ്ഞതില്‍ സന്തോഷവും എഴുതാന്‍ വൈകിയതില്‍ ഖേദവുമുണ്ടെന്ന് നുസ്‌റത്ത് ജഹാന്‍ പറഞ്ഞു. കേവല ഗൃഹാതുരതയ്ക്കപ്പുറമുള്ള ആഴം കാണാന്‍ ഉമ്മയ്ക്ക് കഴിയുന്നുണ്ട്. അതാണ് ഈ കുഞ്ഞു ഗ്രന്ഥത്തെ ഹൃദയസ്പര്‍ശിയാക്കി ഉയര്‍ത്തുന്നതെന്നും നുസ്‌റത്ത് ജഹാന്‍ കൂട്ടിച്ചേര്‍ത്തു.

നഫീസ.കെ പി രചിച്ച ‘ഓര്‍മ്മകളുടെ സുഗന്ധം’ എന്ന ഗ്രന്ധത്തിന്റെ പ്രകാശനകര്‍മ്മം പ്രശസ്ത എഴുത്തുകാരന്‍ അഹമ്മദ് മൂന്നാംകൈ ഇന്ന് നിര്‍വ്വഹിച്ചു. ദര്‍ശന ചാനല്‍ ചീഫ് എക്‌സിക്യൂട്ടീവ് (യുഎഇ)ശ്രീ പി രാമചന്ദ്രന്‍ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. ഓമശ്ശേരിയില്‍ വെച്ചാണ് പുസ്തക പ്രകാശനം നടന്നത്.

Share this Article

Leave a Comment