Newsperseconds.com

വയനാട് സ്വദേശികളുടെ ബൈക്കില്‍ ലോറി ഇടിച്ചു കയറി; പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Untitled 1

ബംഗളൂരു: കര്‍ണാടക ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ വയനാട്ടിലെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ബൈക്കില്‍ ലോറി ഇടിച്ചായിരുന്നു അപകടം. വയനാട് കേണിച്ചിറ സ്വദേശികളായ ധനേഷ്, ഭാര്യ അഞ്ജു, മൂന്ന് വയസുകാരനായ മകന്‍ എന്നിവരാണ് മരിച്ചത്. മൃതദേഹം ഗുണ്ടല്‍പേട്ട് ആശുപത്രിയിലാണ്. കേരള വിഷന്‍ ടെക്നീഷ്യനാണ് ധനേഷ്.

വൈകീട്ട് മൂന്നരയോടെയായിരുന്ന സംഭവം. മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.

Share this Article

Leave a Comment