Newsperseconds.com

സഖി കേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികള്‍ക്കായി പൊലീസിന്റെ അന്വേഷണം തുടരുന്നു

Untitled 1

പാലക്കാട് സഖി കേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികള്‍ക്കായി പൊലീസിന്റെ അന്വേഷണം തുടരുന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സഖി കേന്ദ്രത്തില്‍ നിന്നാണ് കുട്ടികളെ കാണാതായത്. കാണാതായവരില്‍ 17 വയസ്സുകാരിയായ ഒരാള്‍ ഇന്നലെ വീട്ടിലെത്തിയിരുന്നു. മറ്റ് രണ്ടു കുട്ടികള്‍ക്കായാണ് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

17 വയസ്സുകാരിയെയും 14 വയസ്സുകാരിയെയുമാണ് ഇനി കണ്ടെത്താനുള്ളത്. വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയ കുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് രക്ഷപ്പെട്ട ശേഷം മൂവരും പിരിഞ്ഞത്. ഇക്കഴിഞ്ഞ 17ന് വൈകിട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സഖി കേന്ദ്രത്തില്‍ നിന്നും കുട്ടികളെ കാണാതായത്.

Share this Article

Leave a Comment