തിരുവനന്തപുരം: കല്ല്യാണ വീട്ടില്‍ നിന്ന് മോഷണം പോയ 25 പവന്‍ ആഭരണങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാറനല്ലൂരിലെ കല്ല്യാണവീട്ടില്‍ നിന്നാണ് 25 പവന്‍ മോഷണം പോയത്. വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഉത്രാട ദിനത്തിലാണ് മോഷണം നടന്നത്.
വീടിന് തൊട്ടടുത്തുള്ള ഹാളില്‍ വിരുന്ന് സല്‍ക്കാരം നടക്കുന്നതിനിടെയാണ് വീട്ടില്‍ അഴിച്ച് വച്ചിരുന്ന സ്വര്‍ണം മോഷണം പോയത്. മാറനല്ലൂര്‍ പുന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹത്തിന് ഭാര്യ ഹന്ന ധരിച്ചിരുന്ന വളയും മാലയും ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് മോഷണം പോയത്.