Newsperseconds.com

കാട്ടാക്കട കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കില്ല

Untitled 1

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കില്ല. ഓണക്കാലത്തോടനുബന്ധിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമായി പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ കോട്ടൂര്‍- കാപ്പുകാട് റോഡ് പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തി വെച്ചതായി ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു

Share this Article

Leave a Comment