Newsperseconds.com

ഇ കെ വൈ സി അപ്ഡേഷന്‍ 18ന് ആരംഭിച്ചു; സെപ്റ്റംബര്‍ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് മാത്രം

Untitled 1

എന്‍.എഫ്.എസ്.എ റേഷന്‍ ഗുണഭോക്താക്കളുടെ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ഇ കെ വൈ സി അപ്ഡേഷന്‍ 18ന് ആരംഭിച്ചു. സെപ്റ്റംബര്‍ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് മാത്രവും 25 മുതല്‍ ഒക്ടോബര്‍ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലക്കാര്‍ക്കും ഒക്ടോബര്‍ 3 മുതല്‍ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കും അപ്‌ഡേഷന്‍ നടത്താം.

ഗുണഭോക്താക്കള്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം റേഷന്‍ കടകളില്‍ നേരിട്ടെത്തി അപ്‌ഡേഷന്‍ നടത്താം. മുന്‍പ് അപ്ഡേഷന്‍ ചെയ്തവരും ആഗസ്റ്റില്‍ റേഷന്‍ വാങ്ങാന്‍ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷന്‍ വാങ്ങിയ ഗുണഭോക്താക്കളും അപ്ഡേഷന്‍ നടത്തേണ്ടതില്ല.

Share this Article

Leave a Comment