തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകളും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പും അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് എസ്എഫ്ഐ സര്‍വകലശാലയില്‍ സമരം ആരംഭിച്ചു. എംഎസ്എഫ്, കെഎസ്യു, വൈസ് ചാന്‍സലര്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്നാണ് പരാതി. ഭരണ വിഭാഗം ഒഫീസ് ഉപരോധിക്കുകയാണ് എസ്എഫ്ഐ ചെയ്യുന്നത്.
എംഎസ്എഫ്-കെഎസ്യു സമ്മര്‍ദത്തിന് വഴങ്ങി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ഒക്ടോബര്‍ മാസത്തിലേക്ക് നീട്ടാനുള്ള നിര്‍ദേശം നല്‍കിയിരിക്കുകയാണ് വൈസ് ചാന്‍സലര്‍ പി രവീന്ദ്രനെന്ന് എസ്എഫ്ഐ പ്രസ്താവനയിലൂടെ പറഞ്ഞു. സര്‍വകലാശാല പരീക്ഷകള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും എസ്എഫ്ഐ ആരോപിച്ചു.