കൊച്ചി: സിപിഐ എം നേതാവ് എം എം ലോറന്സിന്റെ മൃതദേഹം ഒടുവില് കളമശേരി മെഡിക്കല് കോളേജിന് കൈമാറി. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മൃതദേഹം മെഡിക്കല് കോളേജില് സൂക്ഷിക്കും. ആയിരക്കണക്കിന് പാര്ട്ടിപ്രവര്ത്തകര് അടക്കം നിരവധി പേരാണ് പ്രിയ സഖാവിന് അന്ത്യാഞ്ജലി അര്പ്പിക്കാനായി എത്തിയത്.
പൊതുദര്ശനം നടന്ന ടൗണ്ഹാളില് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മൃതദേഹം പള്ളിയില് സംസ്കരിക്കണമെന്നും മെഡിക്കല് കോളേജിന് കൈമാറരുതെന്നും ആവശ്യപ്പെട്ട് മകള് ആശ ഹര്ജി നല്കിയിരുന്നു. എന്നാല് ഈ ആവശ്യം തള്ളിയ ഹൈക്കോടതി അനാട്ടമി നിയമപ്രകാരം മെഡിക്കല് കോളേജിന് തീരുമാനമെടുക്കാമെന്നും അതുവരെ മോര്ച്ചറിയില് സൂക്ഷിക്കാനും ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെ മൃതദഹം മെഡിക്കല് കോളേജിലേക്ക് മാറ്റാന് തുടങ്ങവെയാണ് ബിജെപി അനുഭാവിയായ ആശ സംഘര്ഷാവസ്ഥ സൃഷ്ടിക്കാന് ശ്രമിച്ചത്. മൃതദേഹം വിട്ടു കൊടുക്കാതെ സമീപത്തുണ്ടായിരുന്ന പാര്ടി പ്രവര്ത്തകര്ക്ക് നേരെ ആശ അസഭ്യവര്ഷം നടത്തി.