കേരള സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷനും കേരള സംസ്ഥാന പനയുല്‍പ്പന്ന തൊഴിലാളി വികസന കോര്‍പ്പറേഷനും (കെല്‍പാം) സംയുക്തമായി ഭിന്നശേഷിക്കാരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി ബങ്കുകള്‍ ആരംഭിച്ച് നല്‍കുന്നതിനുള്ള പദ്ധതിക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരായ 40 ശതമാനം ഭിന്നശേഷിത്വമുള്ള ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ബങ്ക് നടത്താന്‍ താല്‍പര്യമുള്ള ഭിന്നശേഷിക്കാര്‍ അവരുടെ പേരും മറ്റ് വിശദാംശങ്ങളും ഫോട്ടോഗ്രാഫും ഉള്‍പ്പെടെ സെപ്റ്റംബര്‍ 30 ന് വൈകിട്ട് 5 മണിക്കകം നിശ്ചിത അപേക്ഷാ ഫോമില്‍ ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷനില്‍ ലഭ്യമാക്കേണ്ടതാണ്. അപേക്ഷാ ഫോമും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2347768, 9497281896.