Newsperseconds.com

അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് 71-ാം ദിവസം; ക്യാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹഭാഗം പുറത്തെടുത്തു; വിദഗ്ധ പരിശോധനയ്ക്ക് അയക്കും

Untitled 1

കര്‍ണ്ണാടക: ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് 71-ാം ദിവസം. നിര്‍ണ്ണായക പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടെ ഭാഗവും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തിയിരിക്കുകയാണ്. ക്യാബിനില്‍ എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് ക്യാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയച്ചതിന് ശേഷം സ്ഥിരീകരണം ഉണ്ടാകും.

ലോറിയുടെ ഭാഗം ആദ്യം കണ്ടെത്തിയെങ്കിലും ക്യാമ്പിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. കാര്‍വാര്‍ എംഎല്‍എ, സതീഷ് സെയില്‍, കാര്‍വാര്‍ എസ്പി നാരായണ എന്നിവര്‍ ഡ്രഡ്ജറിലുണ്ട്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16 നാണ് അര്‍ജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്റെതെന്ന് സംശയിക്കുന്ന മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്.

Share this Article

Leave a Comment