Newsperseconds.com

വിദ്യാര്‍ത്ഥികള്‍ക്ക് പഠനക്കുറിപ്പുകള്‍ വാട്‌സാപ്പിലൂടെ നല്‍കരുത്; അധ്യാപകര്‍ക്ക് നിര്‍ദ്ദേശവുമായി ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റ്

Untitled 1

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് പഠനക്കുറിപ്പുകള്‍ വാട്‌സാപ്പ് പോലുള്ള സമൂഹ്യമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റ്. നേരിട്ട് ക്ലാസ്സില്‍ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്ക് നഷ്ടമാകുന്നുവെന്നും ഈ രീതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഉത്തരവിട്ടു.

കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസില്‍ ഹാജരാകാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ അവരുടെ പഠനം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ നോട്സ് ഉള്‍പ്പെടെയുള്ളവ വാട്സ്ആപ്പില്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് പുതിയ നിര്‍ദേശം.

Share this Article

Leave a Comment