Newsperseconds.com

‘മുഖ്യമന്ത്രി തന്നെ ചതിച്ചു’; കേസന്വേണം കൃത്യമായ രീതിയില്‍ നടക്കുന്നില്ല; സിപിഎമ്മിനെ വകവെക്കാതെ രണ്ടും കല്‍പ്പിച്ച് പിവി അന്‍വര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം

Untitled 1

നിലമ്പൂര്‍: മുഖ്യമന്ത്രി തന്നെ സ്വര്‍ണ്ണക്കടത്തിന്റെ പിന്നാമ്പുറക്കാരനാണെന്ന് മനപ്പൂര്‍വ്വം ചിത്രീകരിച്ചെന്ന് എംഎല്‍എ പിവി അന്‍വര്‍. എന്നാല്‍ പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതിയിരുന്നു. അതും ഉണ്ടായില്ലെന്ന് പിവി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പിവി അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പരസ്യപ്രസ്താവന ഒഴിവാക്കിയതായിരുന്നു. എന്നാല്‍ പുറത്ത് പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്ന ്പാര്‍ട്ടി പറഞ്ഞത് വിശ്വസിച്ചു കൊണ്ടാണ് നിര്‍ദ്ദേശം മാനിച്ചത്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ആ രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്. പക്ഷേ കേസന്വേണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്ന് മനസ്സിലായി. മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസിന്റെ അന്വേഷണരീതി പരിതാപകരമാണെന്നും അന്‍വര്‍ തുറന്നടിച്ചു.

എസ് പി ഓഫീസിലെ മരംമുറി, സ്വര്‍ണം പൊട്ടിക്കല്‍, റിദാന്‍ വധക്കേസ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം കൃത്യമല്ല. മരം ലേലത്തിന് എടുത്ത ആളുമായി താന്‍ ബന്ധപ്പെട്ടിരുന്നു. ഇയാളെ സ്ഥലത്തെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തണമെന്ന് താന്‍ ആദ്യമേ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതും നടന്നില്ല. മലപ്പുറത്ത് മാത്രം 158 ഓളം സ്വര്‍ണം പൊട്ടിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരകളായവരെ നേരില്‍ കണ്ട് മൊഴിയെടുക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. അവിടെയും കൃത്യമായ അന്വേഷണം നടന്നില്ല. റിദാന്‍ വധക്കേസുമായി ബന്ധപ്പെട്ടതായിരുന്നു മറ്റൊരു പ്രധാന പരാതി. റിദാന്റെ ഫോണ്‍ കണ്ടെത്തണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ്. അവിടെയും അലംഭാവമുണ്ടായെന്ന് അന്‍വര്‍ ആരോപിച്ചു. തന്നെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുകയാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Share this Article

Leave a Comment