Newsperseconds.com

തൃശൂര്‍ എടിഎം കവര്‍ച്ച; പ്രതികളെ നാമക്കല്ലില്‍ നിന്ന് സാഹസികമായി പിടികൂടി; ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു; പോലീസുകാരന് കുത്തേറ്റു

Untitled 1

തൃശൂര്‍: തൃശൂര്‍ എടിഎം കവര്‍ച്ചയിലെ പ്രതികളെ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്ന് പിടികൂടി. അഞ്ചംഗ സംഘത്തെ പൊലീസ് അതിസാഹസികമായാണ് പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിനിടെയുള്ള മല്‍പിടുത്തത്തില്‍ പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹരിയാന സ്വദേശികളാണ് പ്രതികള്‍. തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ സംഘത്തിന്റെ കൈയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തില്‍ ഒരു പൊലീസുദ്യോഗസ്ഥന് കുത്തേറ്റു.

മാപ്രാണം , കോലഴി , ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് അഞ്ചംഗ സംഘം കവര്‍ന്നത്. പുലര്‍ച്ചെ മൂന്നിനും നാലിനും മോഷണം നടന്നത്.ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളില്‍നിന്നായി നഷ്ടപ്പെട്ടത്. പൂര്‍ണമായും ആസൂത്രണം ചെയ്തായിരുന്നു സംഘത്തിന്റെ കവര്‍ച്ച. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്.

മണ്ണുത്തിക്കടുത്ത് വെച്ചാണ് കാര്‍ കണ്ടെയ്‌നറില്‍ കയറ്റിയതെന്നാണ് പോലീസ് നിഗമനം. നാമക്കല്ലില്‍ വെച്ച് സംഘം സഞ്ചരിച്ച വാഹനം മറ്റൊരു ബൈക്കില്‍ ഇടിച്ചിരുന്നു. ഇതേച്ചൊല്ലി നാട്ടുകാരുമായി തര്‍ക്കമുണ്ടാവുകയും വണ്ടി തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാള്‍ പൊലീസിന് നേരെ കത്തി വീശുന്നതും ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതും. പിന്നാലെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

Share this Article

Leave a Comment