Newsperseconds.com

സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ അന്‍വര്‍ നടത്തിയ ആരോപണങ്ങള്‍ തള്ളുന്നു;സംശയിച്ചത് പോലെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്; വിശദമായി മറുപടി പറയും; മുഖ്യമന്ത്രി

Untitled 1

എംഎല്‍എ പിവി അന്‍വര്‍ തനിക്കും പാര്‍ട്ടിക്കുമെതിരെ നടത്തിയ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പക്ഷേ അതില്‍ അദ്ദേഹം തൃപ്തനല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്താണെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നേരത്തെ സംശയിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെയാണ് അന്‍വര്‍ ഇന്നലെ ആരോപണങ്ങളുയര്‍ത്തിയത്. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പറയുന്നതും കേട്ടു. അതോടൊപ്പം എല്‍.ഡി.എഫില്‍ നിന്ന് വിട്ടുനില്‍ക്കുന്നുന്നുവെന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ പങ്കെടുക്കില്ലെന്നും സ്വയം അറിയിച്ചു. എല്ലാം ഗൗരവമേറിയ കാര്യങ്ങളാണ്. വിശദമായി മറുപടി പറയേണ്ടതുണ്ട്. അക്കാര്യങ്ങളിലേക്ക് പിന്നീട് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ അന്‍വര്‍ ഉന്നയിച്ച എലാ കാര്യങ്ങളും തള്ളിക്കളയുകയാണ്. അത് പൂര്‍ണമായും എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആരോപണമായെ കാണുന്നുള്ളു. ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണസംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. അത് കൃത്യമായി നിഷ്പക്ഷമായി തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment