Newsperseconds.com

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 44,560 രൂപ

Untitled design (12)

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5570 രൂപയിലും പവന് 44,560 രൂപയിലുമെത്തി.

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഗ്രാമിന് 15 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 5610 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 44880 രൂപയായിരുന്നു.

കഴിഞ്ഞ നാല് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം രാജ്യാന്തര സ്വർണ വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്വര്‍ണവില 2000 ഡോളറിന് മുകളിൽ എത്തിയിരുന്നു. ഇത് കേരള വിപണിയെയും സാരമായി ബാധിച്ചിരുന്നു. യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് സ്വര്‍ണ വിലയില്‍ ഇത്രയും കുറവ് ഒരു ദിവസം രേഖപ്പെടുത്തുന്നത്. കഴിഞ്ഞമാസം 28ന് സ്വര്‍ണവില ഒരു ഗ്രാമിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു.

Share this Article

Leave a Comment