നെഹ്‌റുട്രോഫിയില്‍ ചരിത്രം കുറിച്ച് കാരിച്ചാല്‍ ചുണ്ടന്‍. നെഹ്രുട്രോഫി വള്ളം കളിയിലെ മിന്നുന്ന താരമാണ് ഈ ചുണ്ടന്‍. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാടിനടുത്തുള്ള വീയപുരം പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുള്ള കാരിച്ചാല്‍ എന്ന ഗ്രാമത്തിലെ ചുണ്ടന്‍ വള്ളമാണ് കാരിച്ചാല്‍ ചുണ്ടന്‍
1973ലാണ് ആദ്യമായി കാരിച്ചാല്‍ ചുണ്ടന്‍ നെഹ്രുട്രോഫി നേടിയത്. 15 പ്രാവശ്യം കാരിച്ചാല്‍ ചുണ്ടന്‍ നെഹ്രുട്രോഫി നേടിയിട്ടുണ്ട്. ആവേശോജ്വല പോരാട്ടം കാണാനെത്തിയ വള്ളംകളി പ്രേമികളുടെ ഹൃദയമിടിപ്പ് കൂട്ടിയാണ് ഇത്തവണയും കാരിച്ചാല്‍ ട്രോഫിയില്‍ മുത്തമിട്ടത്. മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് 70-ാമത് നെഹ്‌റു ട്രോഫി കിരീടം കാരിച്ചാല്‍ ചുണ്ടന്‍ ചൂടിയത്.
കാരിച്ചല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് സ്വന്തമായ ഈ ചുണ്ടന്‍വള്ളം 1970 സെപ്റ്റംബര്‍ 8നാണ് ഈ വള്ളം നീറ്റിലിറങ്ങിയത്. ഇതിന് 53.25 കോല്‍ നീളവും 51 ആംഗുലം വീതിയുമുണ്ട്. ആദ്യം മുതല്‍ തന്നെ ഉഗ്രന്‍ പ്രകടനമായിരുന്നു കാരിച്ചാല്‍ ചുണ്ടന്‍ കാഴ്ചവച്ചത്. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഇതോടൊപ്പം 16-മത്തെ തവണയാണ് കാരിച്ചാല്‍ വിജയം സ്വന്തമാക്കുന്നത്.