കണ്ണൂര്‍: കൂത്തുപറമ്പിലെ സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. ചൊക്ലിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിക്കുക. രാവിലെ എട്ടു മണി വരെ ആയിരുന്നു. കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം എലത്തൂര്‍, കൊയിലാണ്ടി വടകര, മാഹി എന്നീ സ്ഥലങ്ങളിലൂടെ വിലാപയാത്രയായി തലശ്ശേരി ടൗണിലെത്തും.
10.30 മുതല്‍ 12 മണി വരെയാണ് തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. പന്ത്രണ്ടു മുതല്‍ വൈകീട്ട് 4.30 വരെ ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുഷ്പന് അന്തിമോപചാരം അര്‍പ്പിക്കാം. ശേഷം വൈകുന്നേരം അഞ്ചു മണിയോടെ മേനപ്രം പുതുക്കിടി വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. പുഷ്പനോടുള്ള ആദര സൂചകമായി കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളില്‍ സിപിഐഎം ഹര്‍ത്താല്‍ ആചരിക്കും.