Newsperseconds.com

നെഹ്റു ട്രോഫി ജലമേളയില്‍ വിജയികളെ പ്രഖ്യാപിച്ചതില്‍ തര്‍ക്കം; 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Untitled 1

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി ജലമേളയില്‍ വിജയികളെ പ്രഖ്യാപിച്ചതില്‍ തര്‍ക്കം. 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെ നൂറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. നെഹ്റു പവലിയന്‍ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസ്. ഫലത്തില്‍ അസംതൃപ്തരായവര്‍ മത്സരശേഷം നെഹ്റു പവലിയനിലെ കസേരകള്‍ അടക്കം തകര്‍ത്തിരുന്നു.

നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍, മനോജ് പി പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്രു ട്രോഫിയില്‍ മുത്തമിട്ടത്.

Share this Article

Leave a Comment