കോട്ടയം: കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം നല്‍കിയത് മാറിയതായി പരാതി. ചോറ്റി സ്വദേശി ശോശാമ്മയുടെ മൃതദേഹമാണ് മാറിയതായി ബന്ധുക്കള്‍ പരാതി നല്‍കിയത്. ചിറക്കടവ് സ്വദേശിയുടെ മൃതദേഹമാണ് അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയത്. എന്നാല്‍ ചിറക്കടവ് സ്വദേശികളുമായി ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം ഇന്നലെ സംസാകരിച്ചതായാണ് വിവരം. തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ആശുപത്രി അധികൃതര്‍ക്ക് വലിയ വീഴ്ച സംഭവിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മൃതദേഹം നല്‍കിയത് മാറി; കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം
- Related News
- Latest News