Newsperseconds.com

ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല; വന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തതാണ്; അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്; പിവി അന്‍വര്‍ എംഎല്‍എ

Untitled 1

മലപ്പുറം: താന്‍ ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. തനിക്ക് വന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും പി വി അന്‍വര്‍ പറഞ്ഞു. തനിക്കെതിരെ ഇനിയും കേസുകള്‍ ഉണ്ടാകും. അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഫോണ്‍ ചെയ്താല്‍ മതി നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും. എന്നാല്‍ അതിന് സമയമായിട്ടില്ലെന്നും കൂടുതല്‍ പൊതുയോഗങ്ങളുമായി മുന്നോട്ടു പോകുമെന്നും അന്‍വര്‍ വ്യക്തമാക്കി. സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സര്‍ക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. തനിക്കെതിരെ ഇനിയും കേസുകള്‍ വരുമെന്നും അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment