Newsperseconds.com

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; കനത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്

Untitled design (13)

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി ഫോൺ സന്ദേശം. പൊലീസ് ആസ്ഥാനത്ത് ഇന്ന് രാവിലെ 112 എന്ന നമ്പറിലേക്കാണ് സന്ദേശമെത്തിയത്. കന്റോണ്‍മെന്റ് പൊലീസ് ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്. സെക്രട്ടേറിയറ്റിലും പരിസരത്തും കന്റോണ്‍മെന്റ് പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.

ബോംബ് ഭീഷണി സന്ദേശമെത്തിയതോടെ പൊലീസ് ആസ്ഥാനത്ത് നിന്ന് കന്റോണ്‍മെന്റ് പൊലീസിന് സന്ദേശം കെെമാറി. സെക്രട്ടേറിയറ്റ് പരിസരത്ത് പരിശോധന അതി ശക്തമാക്കിയിട്ടുണ്ട്. ബോംബ്, ഡോഗ് സ്‌ക്വാഡുകളും പരിശോധന നടത്തുകയാണ്.

മുഖ്യമന്ത്രിക്ക് നേരെയുള്ള വധഭീഷണിയും കളമശേരി സംഭവവും കണക്കിലെടുത്ത് സെക്രട്ടേറിയറ്റിലേക്കുള്ള ഭീഷണി സന്ദേശത്തെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. നിലവില്‍ ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള സൂചനകള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Share this Article

Leave a Comment